/sathyam/media/media_files/HBYlh2EN3GHh7mosqAmx.jpg)
കാ​​​ര​​​ക്കാ​​​സ്: ആ​​​റ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നം. ഐ​​​ബീ​​​രി​​​യ, ടി​​​എ​​​പി പോ​​​ർ​​​ച്ചു​​​ഗ​​​ൽ, ഗോ​​​ൾ, ല​​​താം, എ​​​വി​​​യാ​​​ങ്ക, ട​​​ർ​​​ക്കി​​​ഷ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു ന​​​ട​​​പ​​​ടി.
സൈ​​​നി​​​ക​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​മേ​​​രി​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​കമ്പ​​​നി​​​ക​​​ൾ വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ, സ​​​ർ​​​വീ​​​സു​​​ക​​​ൾ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​മ്പനി​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​ത് അ​​​നു​​​സ​​​രി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​രോ​​​ധ​​​നം.
വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ​​​തോ​​​തി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നീ​​​ക്ക​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us