Advertisment

കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്

ഓഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ച  ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

New Update
GUN

അമേരിക്ക: കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ ടെമ്പെ നഗരത്തിലെ പ്രചാരണ ഓഫിസ് അക്രമികൾ ലക്ഷ്യമിടുന്നത്. യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ് കമല.

Advertisment

സെപ്റ്റംബർ 16ന് സ്ഥാപനത്തിന്റെ മുൻവശത്തെ ജനാലകൾ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പിൽ തകർന്നിരുന്നു. സംഭവസമയത്ത് ഓഫിസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് അറിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഓഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ച  ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ ഡിറ്റക്ടിവുകൾ വിശകലനം ചെയ്യുകയാണ്. കൂടുതൽ അന്വേഷണവും നടന്നു വരുന്നു.

പ്രചാരണ ഓഫിസിലെ ജീവനക്കാർക്കും പ്രദേശത്തെ മറ്റുള്ളവർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Advertisment