വിഷവാതകം നിറഞ്ഞതോടെ സൂപ്പർമാർക്കറ്റിൽ വൻ സ്ഫോടനം: 23 പേർ കൊല്ലപ്പെട്ടു

തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ല്‍ നി​ന്നാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍

New Update
MEXICO

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

മെ​ക്‌​സി​ക്കോ​യി​ലെ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സൊ​നോ​റ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹെ​ര്‍​മോ​സി​ല്ലോ​യി​ലാ​ണ് സം​ഭ​വം.

രാ​ജ്യ​ത്തെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഡേ ​ഓ​ഫ് ദ ​ഡെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം.

ആ​ഘോ​ഷ ദി​ന​ത്തി​ലു​ണ്ടാ​യ ദു​ര​ന്തം രാ​ജ്യ​ത്തെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ​താ​യി സൊ​നോ​റ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ അ​ല്‍​ഫോ​ന്‍​സോ ഡു​റാ​സോ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ല്‍ നി​ന്നാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും മ​രി​ച്ച​തെ​ന്ന് ഫോ​റ​ന്‍​സി​ക് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് സം​സ്ഥാ​ന അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഗു​സ്താ​വോ സ​ലാ​സ് സ്ഥി​രീ​ക​രി​ച്ചു.

Advertisment