യുഎസിൽ സർക്കാർ ഭാഗികമായി അടച്ചുപൂട്ടൽ; ഫണ്ടിംഗ് തർക്കത്തിൽ കുടുങ്ങി ബജറ്റ്, പ്രതിസന്ധിയായി മിനിയാപൊളിസ് വെടിവെയ്പ്പ്

മിനസോട്ടയിലെ ഏറ്റവും വലിയ നഗരമായ മിനിയാപൊളിസിലേക്ക് ഇമിഗ്രേഷന്‍ ഏജന്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

New Update
Untitled

വാഷിംഗ്ടണ്‍: 2026-ലെ ബജറ്റ് പാസാക്കുന്നതിനുള്ള അര്‍ദ്ധരാത്രി സമയപരിധി അമേരിക്കന്‍ കോണ്‍ഗ്രസ് മറികടന്നതോടെ ശനിയാഴ്ച മുതല്‍ യുഎസ് സര്‍ക്കാര്‍ ഭാഗികമായി അടച്ചുപൂട്ടപ്പെട്ടു.

Advertisment

ഫെഡറല്‍ ഫണ്ടിംഗില്‍ ഇതോടെ താത്കാലിക കാലതാമസം നേരിടുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സെനറ്റിന്റെ പിന്തുണയുള്ള ഫണ്ടിംഗ് കരാറിന് സഭ ഉടന്‍ അംഗീകാരം നല്‍കുമെന്നതിനാല്‍ അടച്ചുപൂട്ടല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കില്ലെന്നാണ് സൂചന.


മിനിയാപൊളിസില്‍ രണ്ട് പ്രതിഷേധക്കാര്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാരുടെ കൈകളാല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിഷേധങ്ങളാണ് ബജറ്റ് ചര്‍ച്ചകളെ വഴിമുട്ടിച്ചത്. ആഭ്യന്തര സുരക്ഷാ വകുപ്പിന് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതോടെ സ്തംഭിച്ചു.

മിനസോട്ടയിലെ ഏറ്റവും വലിയ നഗരമായ മിനിയാപൊളിസിലേക്ക് ഇമിഗ്രേഷന്‍ ഏജന്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ മരണത്തെത്തുടര്‍ന്ന്, ഡിഎച്ച്എസ് ഫണ്ടിംഗ് ബില്ലില്‍ ഭേദഗതി വരുത്തണമെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. ഫെഡറല്‍ ഏജന്റുമാരുടെ പെരുമാറ്റത്തില്‍ കര്‍ശനമായ പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ബജറ്റിന് അംഗീകാരം നല്‍കൂ എന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെടുന്നു.


അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ അടുത്ത ആഴ്ച ആദ്യത്തോടെ ഫണ്ടിംഗ് കരാറില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് നിയമനിര്‍മ്മാതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതുവരെ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള പല ഫെഡറല്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനം പരിമിതമായിരിക്കും.

Advertisment