/sathyam/media/media_files/2025/12/07/atack-sudan-2025-12-07-16-54-36.webp)
ദാർഫുർ: സുഡാനീസ് വിമത സൈന്യമായ ആർ.എസ്.എഫ് ഒരു നഴ്സറി സ്കൂളിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സർക്കാറിനെതിരെ പോരാടുന്ന വിമത സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സൗത്ത് കോർദോഫാൻ സംസ്ഥാനത്തെ കലോഗി പട്ടണത്തിലെ നഴ്സറി സ്‌കൂളിൽ ആക്രമണം നടത്തിയതായി സുഡാൻ ഡോക്ടർമാരുടെ നെറ്റ്‌വർക്ക് പറഞ്ഞു.
33 കുട്ടികൾ ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടതായി അവർ അറിയിച്ചു. സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആർ.എസ്.എഫ് നടത്തിയതെന്ന് അവർ ആരോപിച്ചു.
പ്രദേശത്തെ ആശയവിനിമയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയതിനാൽ മരണസംഖ്യ ഇതിൽ കൂടുതലായിരിക്കും. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നഴ്‌സറിയിൽ ഡസൻ കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതായും ചില മാധ്യമങ്ങൾ പറയുന്നു. 43 കുട്ടികൾ ഉൾപ്പെടെ ആകെ 79 പേർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.
തലസ്ഥാന നഗരമായ ദാർഫുറിൽ പതിനായിരക്കണക്കിന് സിവിലിയന്മാരെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ആർ.എസ്.എഫ് ഇപ്പോൾ കോർദോഫാൻ സംസ്ഥാനത്തേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us