ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഴിമതിക്കേസിൽ 10 വർഷം ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

രണ്ട് കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം 10 വർഷമാണ് ശിക്ഷ. 

New Update
sheik haseena

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഴിമതിക്കേസിൽ 10 വർഷം ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ധാക്കയിലെ പൂർബാചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ശിക്ഷ. 

Advertisment

ധാക്ക കോർട്ട്-4 ലെ സ്‌പെഷ്യൽ ജഡ്ജി റബിയുൽ ആലം ആണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം 10 വർഷമാണ് ശിക്ഷ. 


നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്. 


വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊല നടത്തിയെന്ന കേസിൽ കോടതി നേരത്തെ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു.

Advertisment