ദിത്വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിൽ 56 പേർ മരിച്ചു; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിർദ്ദേശം

തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

New Update
Untitled

 : ദിത്വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 56 പേര്‍ മരിച്ചു. 21 ലധികം പേരെ കാണാതായി.

Advertisment

അതിശക്തമായ കാലാവസ്ഥയെത്തുടര്‍ന്ന് അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ ഒഴിവാക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.


ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിച്ച മാരകമായ കൊടുങ്കാറ്റ് ഇന്ത്യയിലേക്ക് അതിവേഗം നീങ്ങുകയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ന് ഈ സംസ്ഥാനങ്ങളുടെ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment