കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന കേസിൽ നിർണായക വിധി. ജോർജിയൻ ബ്യൂട്ടി ക്വീനിന് ജീവപര്യന്തം തടവ് ശിക്ഷ

New Update
georgian-beauty-queen-scentenced-to-life-in-prison

ടിബിലിസി: കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന മുൻ ജോർജിയൻ ബ്യൂട്ടി ക്വീനിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം ചെയ്തപ്പോൾ പ്രതി ട്രിനിറ്റി പോ​ഗിന് 18 വയസ്സായിരുന്നു പ്രായം.

Advertisment

കാമുകൻ ജൂലിയൻ വില്യംസ് പിസ്സ വാങ്ങാൻ പുറത്ത് പോയപ്പോഴാണ് പോ​ഗ് ജേഡ് ആഞ്ചൽസെന്ന കുഞ്ഞിനെ മർദിച്ചുകൊന്നതെന്ന് ജൂറി അം​ഗങ്ങൾ കണ്ടെത്തി.

2024 ജനുവരി 14ന് സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡോർമെറ്ററി മുറിയിൽ വച്ചാണ് കുട്ടിയുടെ തലയിലും ശരീരത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചത്. അതിന്റെ ഫലമായി തലച്ചോറിനുൾപ്പെടെ മാരകമായ മുറിവേറ്റു മരണം സംഭ​വിക്കുകയായിരുന്നു.

വിചാരണവേളയിൽ കാമുകനിൽ സ്വന്തമായി കുട്ടികൾ വേണമെന്ന് ആ​ഗ്രഹിച്ചതിനാലാണ് പോ​ഗ് ആ കുഞ്ഞിനോട് നീരസം കാണിച്ചതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഡോർമെറ്ററി കെട്ടിടത്തിലെ മറ്റു കുട്ടികൾ കുറെ നേരം കുട്ടിയുടെ കരച്ചിൽ കേട്ടതായി പറഞ്ഞു. ഡോർമെറ്ററിയിൽ തിരിച്ചെത്തിയ വില്യംസ് ബോധരഹിതനായ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ തലയോട്ടിക്കും കരളിനും ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. 2023-ലാണ് ജോർജിയൻ ബ്യൂട്ടി ക്വീൻ ആയി ട്രിനിറ്റി പോ​ഗ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment