ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം: കടുത്ത മുന്നറിയിപ്പുമായി അമേരിക്ക; സംഘർഷഭീതിയിൽ പശ്ചിമേഷ്യ

പ്രതിദിനം നൂറോളം ചരക്ക് കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണ്ണായകമാണെന്നും യുഎസ് ഓര്‍മ്മിപ്പിച്ചു.

New Update
Untitled

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്താനിരിക്കുന്ന നാവിക അഭ്യാസത്തിന് മുന്നറിയിപ്പുമായി അമേരിക്ക.

Advertisment

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തുന്ന ലൈവ്-ഫയര്‍ അഭ്യാസങ്ങള്‍ പ്രാദേശിക അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനും കാരണമാകുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവിച്ചു.


യുഎസ് സൈനിക താവളങ്ങള്‍ക്കോ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ ഭീഷണിയാകുന്ന തരത്തിലുള്ള സുരക്ഷിതമല്ലാത്ത നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കടലിലെ ഏതൊരു പ്രകോപനപരമായ പ്രവര്‍ത്തനവും വലിയ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാമെന്നും അമേരിക്കന്‍ പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.


ഞായറാഴ്ച മുതല്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ലൈവ്-ഫയര്‍ അഭ്യാസമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ അഭ്യാസങ്ങള്‍ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പ്രൊഫഷണലായി നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

പ്രതിദിനം നൂറോളം ചരക്ക് കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണ്ണായകമാണെന്നും യുഎസ് ഓര്‍മ്മിപ്പിച്ചു.

Advertisment