തിരിച്ചടിയുമായി ഇറാൻ: യൂറോപ്യൻ സൈന്യങ്ങളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു

New Update
2026-01-27T131746Z_1_LYNXMPEM0Q0Y0_RTROPTP_4_IRAN-MILITARY-DRILL

ടെഹ്‌റാൻ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ.

Advertisment

യൂറോപ്യൻ രാജ്യങ്ങളുടെ സൈന്യങ്ങളെ 'ഭീകരസംഘടനകളായി' പ്രഖ്യാപിച്ചതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഞായറാഴ്ച അറിയിച്ചു.

റെവല്യൂഷണറി ഗാർഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗാർഡ്‌സ് യൂണിഫോം ധരിച്ചാണ് സ്പീക്കർ സഭയിലെത്തിയത്. "റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിനെതിരായ പ്രത്യാക്രമണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം,

യൂറോപ്യൻ രാജ്യങ്ങളുടെ സൈന്യങ്ങളെ ഭീകരഗ്രൂപ്പുകളായി കണക്കാക്കും," എന്ന് ഗാലിബാഫ് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ നടപടിക്ക് തക്കതായ മറുപടിയാണ് ഇറാൻ പാർലമെന്റ് ഇതിലൂടെ നൽകിയിരിക്കുന്നത്.

Advertisment