/sathyam/media/media_files/2025/02/08/XfXay4RJ5nhJlc19aJnz.jpg)
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് മുന്നിൽ തങ്ങൾ തളരില്ലെന്ന് വ്യക്തമാക്കി വീണ്ടും ഇറാൻ.
ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമ്മിക്കുമെന്ന് ഇറാൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/06/17/8BSQrZwcThEDL9wi26tB.jpg)
ഇസ്രയേൽ, അമേരിക്ക ആക്രമണങ്ങളിൽ തകരാറുകൾ സംഭവിച്ച ഇറാന്റെ ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ മികച്ച രീതിയിൽ പുനർ നിർമ്മിക്കുമെന്നാണ് ഇറാൻ ഞായറാഴ്ച വിശദമാക്കിയത്.
അറ്റോമിക് എനർജി ഓർഗനൈസേഷനിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണവ കേന്ദ്രങ്ങളുടെ പുനർ നിർമ്മാണങ്ങളേക്കുറിച്ച് പ്രതികരിച്ചത്.
ഇറാന്റെ ആണവ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.
ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് തങ്ങൾക്ക് ഒരു വലിയ പ്രശ്നമല്ലെന്നും വീണ്ടും ശക്തമായ രീതിയിൽ അവ പുനർ നിർമ്മിക്കുമെന്നാണ് ഇറാൻ വിശദമാക്കിയത്.
/filters:format(webp)/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
എന്നാൽ ടെഹ്റാൻ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തിപ്പിച്ചാൽ വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us