ഹമാസ് വേർപെടുത്തിയ ആലിംഗനങ്ങളും ചുംബനങ്ങളും, 738 ദിവസങ്ങൾക്ക് ശേഷം ഇസ്രായേലി ദമ്പതികൾ വീണ്ടും ഒന്നിച്ചു

അവരുടെ പുനഃസമാഗമത്തിന്റെ വീഡിയോയില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കാണാം.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഗാസ: രണ്ട് വര്‍ഷം. 738 ദിവസം. 17,712 മണിക്കൂര്‍. നോവ അര്‍ഗമാനിയും അവിനാട്ടന്‍ ഓറും, പരസ്പരം കാണാനും ആലിംഗനം ചെയ്യാനും കാത്തിരിക്കേണ്ടി വന്നത് അത്രയും സമയമാണ്. 

Advertisment

തിങ്കളാഴ്ച ഗാസയില്‍ നിന്നും രണ്ട് വര്‍ഷത്തെ തടവിന് ശേഷം ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട 20 ബന്ദികളില്‍ ഒരാളാണ് അവിനാട്ടന്‍ ഓര്‍.


റീം ക്രോസിംഗിലെ തന്റെ മുറിയില്‍ പ്രവേശിച്ച ഓര്‍ നേരെ കാമുകി അര്‍ഗമാനിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സൈന്യം യുവതിയെ രക്ഷപ്പെടുത്തിയിരുന്നു.


അവരുടെ പുനഃസമാഗമത്തിന്റെ വീഡിയോയില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കാണാം.

Advertisment