ട്രെയിനില്‍ കത്തിക്കുത്ത് ആക്രമണം; നിരവധിപ്പേര്‍ക്ക് പരുക്ക്, രണ്ട് പേര്‍ അറസ്റ്റില്‍. സംഭവം ലണ്ടനിൽ

New Update
1000327214

ലണ്ടൻ: ലണ്ടനിൽ കോംബ്രിഡ്ജ് ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം.

Advertisment

നിരവധിപ്പേരെയാണ് ആക്രമികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവേക്കേണ്ട സ്ഥിതിയുമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ആയുധധാരികളായ അക്രമികള്‍ ട്രെയിനില്‍ പ്രവേശിക്കുന്നത് വ്യക്തമായി വിഡിയോയില്‍ കാണാം. ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്ഷെയര്‍ പൊലീസ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന നിരവധിപ്പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ഹണ്ടിംഗ്ടണിൽ നടന്ന സംഭവത്തിൽ അഗാധമായി ദുഖം ഉണ്ടെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രതികരിച്ചു. രണ്ട് പേരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും ഷബാന മഹ്മൂദ് വ്യക്തമാക്കി.

Advertisment