മെലാനിയ ഡോക്യുമെന്ററി സംവിധായകൻ എപ്‌സ്റ്റീനൊപ്പം; യുവതികളെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പുറത്ത്; പുതിയ വെളിപ്പെടുത്തലിൽ ഹോളിവുഡ് ഞെട്ടലിൽ

മെലാനിയ ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'മെലാനിയ: 20 ഡേയ്സ് ടു ഹിസ്റ്ററി' എന്ന ഡോക്യുമെന്ററി റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്.

New Update
Untitled

ന്യൂയോര്‍ക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണ ഫയലുകള്‍ പുറത്തുവന്നതോടെ പ്രമുഖ സംവിധായകന്‍ ബ്രെറ്റ് രത്‌നര്‍ വിവാദത്തില്‍.

Advertisment

അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി 'മെലാനിയ'യുടെ സംവിധായകനാണ് രത്‌നര്‍. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ എപ്സ്റ്റീനും മറ്റ് യുവതികള്‍ക്കുമൊപ്പം രത്‌നര്‍ ഇരിക്കുന്ന ദൃശ്യങ്ങളാണുള്ളത്.


ബിബിസി റിപ്പോര്‍ട്ട് പ്രകാരം, ഒരു സോഫയില്‍ എപ്സ്റ്റീനും തിരിച്ചറിയാത്ത രണ്ട് യുവതികള്‍ക്കുമൊപ്പം രത്‌നര്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഒരു യുവതിയെ രത്‌നര്‍ കെട്ടിപ്പിടിക്കുന്നതായും കാണാം.

ഫ്രഞ്ച് മോഡലിംഗ് ഏജന്റ് ജീന്‍-ലൂക്ക് ബ്രൂണലിനൊപ്പമുള്ള ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ എപ്പോള്‍ എടുത്തതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫയലുകളില്‍ രത്‌നര്‍ക്കെതിരെ നേരിട്ടുള്ള കുറ്റകൃത്യങ്ങള്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.


മെലാനിയ ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'മെലാനിയ: 20 ഡേയ്സ് ടു ഹിസ്റ്ററി' എന്ന ഡോക്യുമെന്ററി റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്.


ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിച്ച മൂന്നില്‍ രണ്ട് ഭാഗം ജീവനക്കാരും തങ്ങളുടെ പേര് സിനിമയില്‍ കാണിക്കരുതെന്ന് ആവശ്യപ്പെട്ടതായി 'റോളിംഗ് സ്റ്റോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

2017-ല്‍ ആറ് സ്ത്രീകള്‍ രത്‌നര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡോക്യുമെന്ററിയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ 'വൃത്തികെട്ടവന്‍' എന്നാണ് വിശേഷിപ്പിച്ചത്.

Advertisment