ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയോട്‌ പുകവലി നിര്‍ത്തണമെന്ന് ഉപദേശിച്ച് എര്‍ദോഗന്‍. ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പുകവലി ഉപേക്ഷിക്കുന്നത് തന്നെ സാമൂഹികമായി അടുപ്പിക്കില്ലെന്ന് മെലോണി മുന്നറിയിപ്പ് നല്‍കി. 

New Update
Untitled

വാഷിംഗ്ടണ്‍: വിശാലമായ മിഡില്‍ ഈസ്റ്റ് സമാധാനത്തിനുള്ള പരിഹാരം കണ്ടെത്താന്‍ ആഗോള നേതാക്കള്‍ ഒത്തുകൂടി.  

Advertisment

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിക്കിടെ നടത്തിയ അനൗപചാരിക സംഭാഷണത്തില്‍, പുകവലി ഉപേക്ഷിക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഉപദേശം നല്‍കി.


'നിങ്ങള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു. വളരെ സുന്ദരിയായി കാണപ്പെടുന്നു. ഞാന്‍ നിങ്ങളോട് പുകവലി നിര്‍ത്താന്‍ ്ആവശ്യപ്പെടുന്നു. എര്‍ദോഗന്‍ മെലോണിയോട് പറഞ്ഞു.

അവരുടെ അരികില്‍ നിന്നിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, എര്‍ദോഗന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് 'അത് അസാധ്യമാണ്!എന്ന് പറഞ്ഞുയ

പുകവലി ഉപേക്ഷിക്കുന്നത് തന്നെ സാമൂഹികമായി അടുപ്പിക്കില്ലെന്ന് മെലോണി മുന്നറിയിപ്പ് നല്‍കി. 

ടുണീഷ്യന്‍ പ്രസിഡന്റ് കൈസ് സയ്യിദ് ഉള്‍പ്പെടെയുള്ള ആഗോള നേതാക്കളുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പുകവലി സഹായിച്ചതായി ഇറ്റാലിയന്‍ പ്രസിഡന്റ് ഒരു പുസ്തകത്തില്‍ സമ്മതിച്ചിരുന്നു.

Advertisment