/sathyam/media/media_files/2025/11/02/mexico-2025-11-02-12-41-38.jpg)
മെക്‌സിക്കോ: വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ ശനിയാഴ്ച ഉണ്ടായ വന്‍ തീപിടുത്തത്തിലും തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലും നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സോനോറ സംസ്ഥാന തലസ്ഥാനമായ ഹെര്‍മോസില്ലോ നഗരത്തിലാണ് തീപിടുത്തമുണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ സോനോറ ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ പറഞ്ഞു.
കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക് കൊണ്ടുപോയതായും സോനോറ അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സലാസ് ഷാവേസ് പറഞ്ഞു.
'വിഷവാതകം ശ്വസിച്ചാണ്' മരണങ്ങള്‍ സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സാലാസ് ഷാവേസ് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്ന തിരക്കിലാണ്. 'തീ മനഃപൂര്‍വ്വം കത്തിച്ചതാണെന്ന അനുമാനത്തിലേക്ക് നയിക്കുന്ന ഒരു സൂചനയും നിലവില്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല' എന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേസിന്റെ എല്ലാ വശങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ 'വാള്‍ഡോ' സ്റ്റോറില്‍ വന്‍ തീപിടുത്തം കാണിക്കുന്നു. ഒരു വീഡിയോയില്‍, കടയുടെ പ്രവേശന കവാടത്തില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ പൊള്ളലേറ്റ ഒരാള്‍ കിടക്കുന്നത് കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us