New Update
/sathyam/media/media_files/2026/02/05/1001639178-2026-02-05-08-38-40.webp)
മോസ്‍കോ: ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ–യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന്റെ പശ്ചാതലത്തിലാണ് റഷ്യയുടെ പ്രതികരണം.
Advertisment
റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
ഇന്ത്യ എല്ലാക്കാലത്തും ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നില്ല’’ – ദിമിത്രി പെഷ്കോവ് പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും പകരം അമേരിക്കയിൽ നിന്ന് വാങ്ങാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ക്രെംലിൻ വക്താവിന്റെ പരാമർശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us