/sathyam/media/media_files/2026/01/31/mandela-auction-2026-01-31-16-39-02.webp)
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ അപൂർവ വസ്‌തുക്കൾ ലേലം ചെയ്യുന്നതിനെതിരെ സർക്കാർ നൽകിയ ഹർജി ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി തള്ളി.
മണ്ടേലയുടെ മകൾ മകാസിവെ മണ്ടേലയ്ക്കും ജയിൽ വാർഡനായിരുന്ന ക്രിസ്റ്റോ ബ്രാൻഡിനും എഴുപതോളം വരുന്ന ഈ വസ്തുക്കൾ ലേലം ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ ലേലത്തെച്ചൊല്ലി വർഷങ്ങളായി നിലനിന്നിരുന്ന നിയമപോരാട്ടത്തിനാണ് അന്ത്യമായത്.
ലേലത്തിന് എത്തുന്നത് ചരിത്രരേഖകൾ മണ്ടേലയെ പാർപ്പിച്ചിരുന്ന റോബൻ ഐലൻഡ് ജയിൽ സെല്ലിന്റെ താക്കോൽ, ഐഡന്റിറ്റി കാർഡ്, മണ്ടേല ഒപ്പിട്ട ഭരണഘടനയുടെ പകർപ്പ് എന്നിവയാണ് ലേലത്തിലെ പ്രധാന ആകർഷണങ്ങൾ.
കൂടാതെ അമേരിക്കൻ മുൻ പ്രസിഡന്റുമാരായ ജോർജ് ബുഷ്, ബരാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവർ മണ്ടേലയ്ക്ക് നൽകിയ സമ്മാനങ്ങളും ലേലത്തിൽ ഉൾപ്പെടുന്നു. മണ്ടേലയുടെ വടികൾ, സൺഗ്ലാസുകൾ, അദ്ദേഹം വരച്ച ചിത്രങ്ങൾ എന്നിവയും ലേലത്തിനുണ്ട്.
സ്മാരക നിർമ്മാണത്തിനായി ഫണ്ട് മണ്ടേലയുടെ അന്ത്യവിശ്രമസ്ഥലമായ കുനുവിൽ സ്മാരകം നിർമ്മിക്കുന്നതിനായാണ് ലേലം നടത്തുന്നതെന്ന് മകാസിവെ മണ്ടേല വ്യക്തമാക്കി.
മണ്ടേലയുമായി ബന്ധപ്പെട്ട വസ്തുക്കൾ രാജ്യത്തിന്റെ പൈതൃക സ്വത്താണെന്നും അവ വിദേശത്തേക്ക് ലേലം ചെയ്യുന്നത് തടയണമെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്.
എന്നാൽ ഈ വസ്തുക്കളിൽ കുടുംബത്തിനുള്ള അവകാശം കോടതി ശരിവെക്കുകയായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗേൺസീസ് (Guernsey's) എന്ന സ്ഥാപനമാണ് ലേലത്തിന് നേതൃത്വം നൽകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us