New Update
/sathyam/media/media_files/2025/11/29/ship-russia-2025-11-29-20-56-48.jpg)
ഇസ്താംബുൾ: കരിങ്കടലിൽ റഷ്യൻ രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള ഓയിൽ ടാങ്കറിന് ഡ്രോണാക്രണത്തിൽ തീപിടിച്ചെന്ന് തുർക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുർക്കിയ തീരത്തിനു സമീപം ‘വിരാട്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല.
Advertisment
ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്നാണ് റിപ്പോർട്ട് . യുക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റഷ്യയുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാനുള്ള സമാധാന കരാറിൽ ഒപ്പുവെക്കാൻ യുക്രെയ്നുമേൽ യു.എസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് എ.എഫ്.പി റിപ്പോർട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us