2007-ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം ഏർപ്പെടുത്തി ഒരു രാജ്യം

മാലിദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു

New Update
SMOKING

മാലി: പുകയില ഉപയോഗത്തിന് തലമുറ നിരോധനം ഏര്‍പ്പെടുത്തി മാലിദ്വീപ്. 2007-ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ മാലിദ്വീപില്‍ പുകവലിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

Advertisment

നവംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലായി. '2007 ജനുവരി ഒന്ന് മുതല്‍ ജനിച്ച വ്യക്തികള്‍ പുകയില വാങ്ങുന്നതും ഉപയോഗിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വില്‍ക്കുന്നതും നിരോധിക്കുന്നു' എന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.

വില്‍പ്പനയ്ക്ക് മുന്‍പ് ചില്ലറ വ്യാപാരികള്‍ അത് വാങ്ങുന്നവരുടെ പ്രായം ഉറപ്പുവരുത്തേണ്ടതുണ്ട്.

 മാലിദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം സമ്പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

Advertisment