"ഇന്ത്യയുമായുള്ള കളി മാത്രമല്ല ലോകകപ്പ്; മറ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും"; ബഹിഷ്കരണ വിവാദത്തിൽ പ്രതികരണവുമായി പാകിസ്താൻ ക്യാപ്റ്റൻ

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ്, റാഷിദ് ലത്തീഫ് തുടങ്ങിയ മുന്‍ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.

New Update
Untitled

ലാഹോര്‍: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടം ബഹിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലേക്ക് തിരിക്കും മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'ഞങ്ങള്‍ ബോര്‍ഡുമായി കരാറിലുള്ള കളിക്കാരാണ്. സര്‍ക്കാരും ബോര്‍ഡും എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അതിനൊപ്പമുണ്ടാകും. ടീം മാനേജര്‍ ഞങ്ങളെ ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.'


ടി20 ലോകകപ്പ് എന്നത് ഇന്ത്യയുമായുള്ള ഒരു മത്സരം മാത്രമല്ലെന്ന് സല്‍മാന്‍ ഓര്‍മ്മിപ്പിച്ചു. 'ഗ്രൂപ്പ് ഘട്ടത്തില്‍ ഞങ്ങള്‍ക്ക് മറ്റ് മൂന്ന് മത്സരങ്ങള്‍ കൂടിയുണ്ട്. ആ മത്സരങ്ങളെല്ലാം ജയിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.'

ഇന്ത്യക്കെതിരായ മത്സരം നടന്നില്ലെങ്കിലും മറ്റ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റില്‍ മുന്നേറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ്, റാഷിദ് ലത്തീഫ് തുടങ്ങിയ മുന്‍ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.


'ബംഗ്ലാദേശിനോട് ഐസിസി കാണിച്ച നീതികേടിനും ഇന്ത്യന്‍ ബോര്‍ഡിന് മുന്നില്‍ ഐസിസി മുട്ടുമടക്കുന്നതിനും എതിരെ ആരോ ഒരാള്‍ നിലപാട് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് റാഷിദ് ലത്തീഫ് പറഞ്ഞു.

രാഷ്ട്രീയവും കായികവും കൂട്ടിക്കുഴയ്ക്കുന്നതില്‍ വിയോജിപ്പുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നാണ് ഷാഹിദ് അഫ്രീദി പ്രതികരിച്ചത്.

Advertisment