/sathyam/media/media_files/2026/02/04/images-2026-02-04-06-34-39.jpg)
ട്രിപോളി: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെട്ടിരുന്നയാളുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 53കാരനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി ചൊവ്വാഴ്ചയാണ് കൊലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ലെന്നും സിൻറ്റാൻ നഗരത്തിലെ വീട്ടിൽ വച്ചാണ് കൊലപാതകമെന്നുമാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയുടെ അഭിഭാഷകൻ വിശദമാക്കുന്നത്. നാലംഗ കമാൻഡോകളാണ് ആക്രമിച്ചതെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us