/sathyam/media/media_files/2026/02/01/untitled-2026-02-01-13-53-24.jpg)
ക്വറ്റ: പാകിസ്ഥാന്‍ സൈന്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തിയ 'ഓപ്പറേഷന്‍ ഹെറോഫ് ഫേസ് 2' ആക്രമണത്തില്‍ 80-ലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ജനുവരി 31-ന് നടന്ന പത്ത് മണിക്കൂര്‍ നീണ്ട ഏകോപിത ആക്രമണത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 18 പേരെ ബന്ദികളാക്കുകയും ചെയ്തതായി ബി.എല്‍.എ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.
ക്വറ്റ, ഗ്വാദര്‍, പഞ്ച്ഗുര്‍ തുടങ്ങി ബലൂചിസ്ഥാനിലെ മിക്കവാറും എല്ലാ പ്രധാന ജില്ലകളിലും ഒരേസമയം ആക്രമണം നടന്നു. സൈനിക കേന്ദ്രങ്ങള്‍, ഇന്റലിജന്‍സ് ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍.
84 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബി.എല്‍.എ വക്താവ് ജിയന്ദ് ബലൂച് അവകാശപ്പെട്ടു. കൂടാതെ, 30-ലധികം സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ജയിലുകളും തകര്‍ക്കുകയും 20-ഓളം സൈനിക വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
ബി.എല്‍.എയുടെ ചാവേര്‍ വിഭാഗമായ 'മജീദ് ബ്രിഗേഡിലെ' ഏഴ് അംഗങ്ങള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
18 പാക് സൈനികരെ തങ്ങള്‍ തടവിലാക്കിയതായും വിമതര്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ഈ അവകാശവാദങ്ങളെ ഭാഗികമായി ശരിവെക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us