"ഇറാനെ വിറപ്പിക്കാൻ ട്രംപിന്റെ 'അർമാഡ'. കരാറിന് വഴങ്ങുക, അല്ലെങ്കിൽ 'മിഡ്‌നൈറ്റ് ഹാമറിനേക്കാൾ' വലിയ പ്രഹരം. സമാധാന ചർച്ചയ്ക്കില്ലെങ്കിൽ തിരിച്ചടി കടുക്കുമെന്ന് ട്രംപിന്റെ താക്കീത്. ഇറാൻ-അമേരിക്ക സംഘർഷത്തിൽ ലോകം മുൾമുനയിൽ. മധ്യേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നു

എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനൊപ്പം ആറ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും 45-ഓളം അത്യാധുനിക പോര്‍വിമാനങ്ങളും മേഖലയിലുണ്ട്.

New Update
Untitled

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള ഭീഷണി കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റിലേക്ക് കൂറ്റന്‍ നാവികപ്പടയെ അയച്ചു.

Advertisment

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകള്‍ മേഖലയില്‍ എത്തിയതോടെ ഇറാനുമേല്‍ സൈനിക നടപടിക്കുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. പുതിയ ആണവ കരാറിന് ഇറാന്‍ തയ്യാറായില്ലെങ്കില്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിനേക്കാള്‍' ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.


'സമയം അതിക്രമിച്ചിരിക്കുന്നു, എത്രയും വേഗം ചര്‍ച്ചാമേശയിലേക്ക് വരിക' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ആണവായുധങ്ങള്‍ പാടില്ലെന്നും പ്രതിഷേധക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനൊപ്പം ആറ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും 45-ഓളം അത്യാധുനിക പോര്‍വിമാനങ്ങളും മേഖലയിലുണ്ട്. ഇതിനുപുറമെ 30,000 യുഎസ് സൈനികരും സജ്ജമാണ്.


ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മറുപടി. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ താക്കീത് നല്‍കി.


സംഘര്‍ഷം കടുക്കുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 71 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യയും യുഎഇയും തങ്ങളുടെ വ്യോമാതിര്‍ത്തി ആക്രമണങ്ങള്‍ക്കായി വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Advertisment