ആക്രമണമല്ല, ഇറാൻ ചർച്ചയാണ് ആഗ്രഹിക്കുന്നത്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു? ഇറാനുമായി ചർച്ചയ്ക്ക് സമയം നിശ്ചയിച്ചതായി ട്രംപ്

'വലിയൊരു കപ്പല്‍പ്പട ഇപ്പോള്‍ ഇറാന്റെ ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ നടന്നാല്‍ അത് നല്ലത്, നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വരുംദിവസങ്ങളില്‍ കാണാം,' ട്രംപ് മുന്നറിയിപ്പ് നല്‍കി.

New Update
Untitled

വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനല്ല, മറിച്ച് ചര്‍ച്ചകളിലൂടെ ധാരണയിലെത്താനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ആണവ-മിസൈല്‍ പദ്ധതികളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചത്. അതേസമയം, തങ്ങളുടെ പ്രതിരോധ മിസൈല്‍ ശേഷി ചര്‍ച്ചാവിഷയമാക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി താന്‍ ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് എന്നാണ് എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.

'വലിയൊരു കപ്പല്‍പ്പട ഇപ്പോള്‍ ഇറാന്റെ ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ നടന്നാല്‍ അത് നല്ലത്, നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വരുംദിവസങ്ങളില്‍ കാണാം,' ട്രംപ് മുന്നറിയിപ്പ് നല്‍കി.


ഇറാനില്‍ ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള വധശിക്ഷ നടപ്പാക്കുന്നത് ഇറാന്‍ നിര്‍ത്തിവെച്ചത് ചര്‍ച്ചകള്‍ക്കുള്ള അവരുടെ സന്നദ്ധതയുടെ അടയാളമായാണ് ട്രംപ് കാണുന്നത്.


ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ, തങ്ങളുടെ മിസൈല്‍-പ്രതിരോധ ശേഷി ഒരിക്കലും ചര്‍ച്ചയ്ക്കുള്ള വിഷയമല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി.

തുല്യനീതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണ്. എന്നാല്‍ രാജ്യത്തിന്റെ പ്രതിരോധ നട്ടെല്ലായ മിസൈല്‍ പദ്ധതികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

ഇസ്രായേല്‍ അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും അമേരിക്ക വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രിയും ഓര്‍മ്മിപ്പിച്ചു.

Advertisment