/sathyam/media/media_files/2026/02/04/uss-ebraham-linoln-2026-02-04-08-59-57.jpg)
വാഷിം​ഗ്ടൺ: അ​റ​ബി​ക്ക​ട​ലി​ൽ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പ​രി​ധി​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​നി​യ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു.
യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​രു​ത്താ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന ക​പ്പ​ലി​ന് നേ​രെ പ​റ​ന്നു​വ​ന്ന ഡ്രോ​ണി​നെ​യാ​ണ് അ​ത്യാ​ധു​നി​ക എ​ഫ്-35​സി യു​ദ്ധ​വി​മാ​നം ത​ക​ർ​ത്ത​ത്.
ഇ​റാ​ൻ നി​ർ​മ്മി​ത​മാ​യ ഷാ​ഹെ​ദ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം
വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് തൊ​ട്ട​ടു​ത്തേ​ക്ക് അ​തി​വേ​ഗം പാ​ഞ്ഞ​ടു​ത്ത ഡ്രോ​ൺ ക​പ്പ​ലി​ന്‍റെ​യും സൈ​നി​ക​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. പി​ന്തി​രി​യാ​ൻ പ​ല​ത​വ​ണ റേ​ഡി​യോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രോ​ൺ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് മാ​റി​യി​ല്ല.
ക​പ്പ​ലി​ൽ നി​ന്ന് പെ​ട്ടെ​ന്ന് പ​റ​ന്നു​യ​ർ​ന്ന എ​ഫ്-35 വി​മാ​നം ആ​കാ​ശ​ത്തു വെ​ച്ച് ഡ്രോ​ണി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു.
ഇ​റാ​ൻ നി​ർ​മ്മി​ത​മാ​യ ഷാ​ഹെ​ദ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വെ​ച്ച് അ​മേ​രി​ക്ക​ൻ എ​ണ്ണ​ക്ക​പ്പ​ലി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​റാ​നി​യ​ൻ ബോ​ട്ടു​ക​ളെ​യും എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക തു​ര​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us