പ്രമേഹം തടയാന്‍ മുക്കുറ്റി

മുക്കുറ്റി അരച്ച് നീര് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.

New Update
mukkutti.1.3283362

മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം തടയാന്‍ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാല്‍ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. 

Advertisment

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും. അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. ഇത് മാത്രമല്ല ചുമക്കും അലര്‍ജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാല്‍ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. 

മുക്കുറ്റി നീരും നറുനെയ്യും കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി, മഞ്ഞള്‍, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളില്‍ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാന്‍ നല്ലതാണ്.

Advertisment