/sathyam/media/media_files/2024/10/23/IDWufCSxxUVs7IFXFTQj.jpg)
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് പിടിയിലായത്.
പീഡനത്തിനിരയായി ഗര്‍ഭിണിയായ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയത്. കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരിലാണ് ഇയാള്‍ ആശുപത്രി നടത്തുന്നത്. ശക്തികുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് പ്രതി സമാനകൃത്യം നടത്തിയത്.
നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം വിവരങ്ങള്‍ പോലീസില്‍ അറിയിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us