ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ തലകറക്കം

ശര്‍ദ്ദിലും, തലകറക്കവും കുറയ്ക്കാന്‍ ഇഞ്ചി കഴിയ്ക്കുന്നത് സഹായിക്കും.

New Update
OIP (9)

ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുകയാണെങ്കില്‍ തലകറക്കം ഉണ്ടാകാം. തലകറക്കം ഉണ്ടാകുന്ന സമയത്ത് അധികമായി ക്ഷീണം തോന്നുകയോ, ദാഹം തോന്നുകയോ, മൂത്രം ഒഴിക്കുന്നതിന്റെ അളവ് കുറയുകയോ ചെയ്യുകയാണെങ്കില്‍ ധാരാളം വെള്ളം കുടിക്കണം. അത് വഴി ശരീരത്തിലെ ജലത്തിന്റെ അളവ് നില നിര്‍ത്താന്‍ സഹായിക്കുകയും തലകറക്കം കുറയ്ക്കുകയും ചെയ്യും.

Advertisment

ശര്‍ദ്ദിലും, തലകറക്കവും കുറയ്ക്കാന്‍ ഇഞ്ചി കഴിയ്ക്കുന്നത് സഹായിക്കും. ഇഞ്ചി ഭക്ഷണത്തിലോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും തലകറക്കം കുറയ്ക്കാനും സഹായിക്കും. തല അധികമായി അനക്കിയത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാനും വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. 

Advertisment