New Update
/sathyam/media/media_files/2025/11/15/oip-4-2025-11-15-00-40-17.jpg)
കരിങ്ങാലി ദാഹം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. മോണരോഗങ്ങള്‍, വായ്പ്പുണ്ണ്, രക്തസ്രാവം എന്നിവയ്ക്ക് കരിങ്ങാലി ഫലപ്രദമാണ്. കരിങ്ങാലിയുടെ പച്ചത്തണ്ട് ബ്രഷ് പോലെ ഉപയോഗിച്ച് പല്ല് തേക്കുന്നത് വായ്ക്കും മോണയ്ക്കും നല്ലതാണ്.
Advertisment
കരിങ്ങാലിക്കഷായത്തില്‍ എണ്ണ ചേര്‍ത്ത് കവിള്‍കൊള്ളുന്നത് ശബ്ദത്തിന്റെ ഇടര്‍ച്ച മാറ്റാന്‍ സഹായിക്കും. സോറിയാസിസ്, എക്‌സിമ, അലര്‍ജി തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ക്ക് കരിങ്ങാലി ഫലപ്രദമാണ്.
കരിങ്ങാലിക്കഷായത്തില്‍ കുളിക്കുന്നത് ത്വക്ക് രോഗമുള്ളവര്‍ക്ക് ആശ്വാസം നല്‍കും.
കരിങ്ങാലിക്കാതലും പാക്കും ചേര്‍ത്ത കഷായം പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കഫക്കെട്ട്, ചുമ, പനി എന്നിവയ്ക്ക് കരിങ്ങാലി ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us