തിരുവനന്തപുരം: ആറ്റിങ്ങലില്‍ പൊട്ട കിണറ്റില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാക്കള്‍ കിണറ്റില്‍ വീണു.
ആറ്റിങ്ങല്‍ കാട്ടുമ്പുറം കാട്ടുവിള വീട്ടില്‍ നിഖില്‍ (19), നിതിന്‍ (18) പുത്തന്‍വിള വീട്ടില്‍ രാഹുല്‍ രാജ് (18) എന്നിവരാണ് കിണറ്റില്‍ വീണത്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരതരമാണ്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു. ഒരാള്‍് കിണറ്റില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ കൂടെയുള്ളവര്‍ കൂടി കിണറ്റില്‍ വീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമല്ലാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് എത്തി മൂവരെയും കരയ്ക്ക് കിണറ്റില്‍ നിന്നും രക്ഷിച്ച ഇവരെ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.