/sathyam/media/media_files/2025/12/06/500px-wheatbran-2025-12-06-20-35-54.jpg)
തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. നാരുകള്‍ അടങ്ങിയതിനാല്‍ തവിട് കഴിച്ചാല്‍ പെട്ടെന്ന് വിശപ്പ് തോന്നുന്നത് ഒഴിവാക്കാനും ദീര്‍ഘനേരം വയറു നിറഞ്ഞ പ്രതീതി നിലനിര്‍ത്താനും സഹായിക്കും.
തവിടില്‍ അടങ്ങിയ പോളിഅണ്‍സാച്ചുറേറ്റഡ്, മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിനും രക്തക്കുഴലുകളുടെ രോഗങ്ങള്‍ക്കും ഉള്ള സാധ്യത കുറയ്ക്കാന്‍ തവിടരി സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍: തവിടരിയുടെ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം മാത്രമേ ഉയരുകയുള്ളൂ. പ്രമേഹരോഗികള്‍ക്ക് ഇത് വളരെ നല്ല ഒരു ഭക്ഷണമാണ്.
അരി തവിട്ടില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, ഗാമാ-ഓറിസാനോള്‍ തുടങ്ങിയ ഘടകങ്ങള്‍ ചര്‍മ്മത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള സംരക്ഷണം നല്‍കുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും വരള്‍ച്ച മാറ്റാനും അരി തവിട് എണ്ണ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us