New Update
/sathyam/media/media_files/2025/01/16/9pcCEZs7dJp6amJVN7B2.jpg)
മലപ്പുറം: തുടര്‍ച്ചയായുള്ള കാട്ടാന ആക്രമണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് നിലമ്പൂരില്‍ ഇന്ന് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
Advertisment
വന്യജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണം. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് എസ്.ഡി.പി.ഐ. നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍. മുജീബ് അഭ്യര്‍ത്ഥിച്ചു.
ഇന്നലെ രാവിലെയാണ് നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us