ചര്‍മ്മത്തെ മൃദുലമാക്കാന്‍ റോസ് വാട്ടര്‍

ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് നില സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു.

New Update
f7daeede-2d61-4931-86f9-afcaa21df7e8

റോസ് വാട്ടറിന് ചര്‍മ്മസംരക്ഷണം, മാനസികാരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തെ മൃദലമാക്കാനും, ഈര്‍പ്പം നല്‍കാനും, ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ചര്‍മ്മത്തെ ജലാംശം നല്‍കാനും മൃദുവാക്കാനും സഹായിക്കുന്നു.

Advertisment

ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് നില സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും മൂലമുണ്ടാകുന്ന വീക്കം ശമിപ്പിക്കുന്നു. കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

മേക്കപ്പ് നീക്കം ചെയ്യുന്നതിനും ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും ഇത് ഉപയോഗിക്കാം. ചര്‍മ്മം വൃത്തിയാക്കിയ ശേഷം ടോണര്‍ ആയി ഉപയോഗിക്കാം. ഇതിന്റെ സുഗന്ധം മാനസിക പിരിമുറുക്കം കുറയ്ക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. 

കണ്ണുകളിലെ ചൊറിച്ചില്‍, ചുവപ്പ് എന്നിവ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കും. ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള നാശത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. 

Advertisment