എല്ലുകള്‍ക്ക് ബലം കിട്ടാന്‍

കാല്‍സ്യം ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ വിറ്റാമിന്‍ ഡി അത്യാവശ്യമാണ്

New Update
OIP (6)

എല്ലുകളുടെ ബലത്തിന് ഏറ്റവും പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. ഇത് പാല്‍, തൈര്, ചീസ്, മത്തി, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങള്‍, പച്ചക്കറികള്‍, സോയ, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

Advertisment

കാല്‍സ്യം ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ഇത് അസ്ഥിക്ഷയം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു. വൈകുന്നേരങ്ങളിലെ ഇളം വെയില്‍ ഏല്‍ക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നല്ലതാണ്.

അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സിയും പ്രധാനമാണ്. ഇത് സോഡ, ജങ്ക് ഫുഡ് എന്നിവയില്‍ കുറവായിരിക്കും, അതിനാല്‍ ഇവ ഒഴിവാക്കണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. 

Advertisment