പ്രോട്ടീന്‍ അമിതമായി കഴിച്ചാല്‍

ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു.

New Update
OIP (5)

പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ പരിധിക്കുള്ളില്‍ കഴിക്കുമ്പോള്‍ മാത്രം. അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. 

Advertisment

കാരണം ഇത് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു.

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകില്ല. എന്നിരുന്നാലും, ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് മലബന്ധം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. 

പ്രോട്ടീന്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും  നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് അമിതമായ അളവില്‍ അത് കഴിക്കരുത്. ഇത് അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹൃദയസ്തംഭനത്തിനും പോലും കാരണമാകും.

Advertisment