മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവം: ഗഫൂറിന്റെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് ഉറപ്പ്, അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും

പ്രതിഷേധവുമായി പ്രദേശവാസികള്‍ ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

New Update
424242

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Advertisment

ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടര്‍ന്ന് പ്രദേശത്ത് കനത്ത പ്രതിഷേധമുണ്ടായി. പ്രതിഷേധത്തിനൊടുവില്‍ വനംവകുപ്പ് ഗഫൂറിന്റെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാനും തീരുമാനിച്ചു. ബാക്കി അഞ്ച് ലക്ഷം പിന്നീട് കൈമാറും.

കടുവയുടെ കാല്‍പ്പാട് മുമ്പും കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍, വനംവകുപ്പ് നടപടി എടുത്തില്ലെന്നും ഈ കടുവയെ വെടിവച്ചുകൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 7ന് കാളികാവ് അടക്കാകുണ്ടിലായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗഫൂറിനെ കടുവ കടിച്ചുവലിച്ചു.

കടുവയാണോ പുലിയാണോ ആക്രമിച്ചതെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ കടുവ തന്നെയാണ് ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ ഉറപ്പിക്കുകയായിരുന്നു. നേരത്തെ മുതല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതോടെ പ്രദേശത്തുള്ളവര്‍ ആട് വളര്‍ത്തല്‍ നിര്‍ത്തുന്ന അവസ്ഥയായിരുന്നുവെന്നും പറഞ്ഞിരുന്നു.

Advertisment