/sathyam/media/media_files/2025/04/20/mKm8VQwh3TiLYq2MBAso.jpg)
കോഴിക്കോട്: മണിയൂര്‍ കരുവഞ്ചേരിയില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച അഞ്ചുവയസുകാരന്റെ സംസ്‌കാരം ഇന്ന്. വടക്കേപാലില്‍ നിഖിലിന്റെ മകന്‍ നിവാനാണ് ഇന്നലെ വൈകുന്നേരം കിണറ്റില്‍ വീണ് മരിച്ചത്.
നിവാനൊപ്പം നിഖിലിന്റെ സഹോദരിയുടെ മകളും കിണറ്റില്‍ വീണിരുന്നു. പടവില്‍ പിടിത്തം കിട്ടിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അവധിക്കാലമായതിനാല്‍ വീട്ടില്‍ ബന്ധുക്കള്‍ വിരുന്നിനെത്തിയിരുന്നു.
കുട്ടികളെല്ലാം കൂടി പറമ്പില്‍ ഓടിക്കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ രണ്ടു കുട്ടികള്‍ വീഴുകയായിരുന്നു. ആള്‍മറയില്ലാത്ത കിണര്‍ കാടുമൂടിയ നിലയിലായിരുന്നു.
കുട്ടികള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതോടെ കൂടെ കളിച്ച മറ്റ് കുട്ടികള്‍ ബഹളം വയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോള്‍ പടവില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയാണ് നിവാന്‍ കിണറ്റിലുണ്ടെന്ന് പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us