ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം, അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകളുണ്ട്: വെള്ളാപ്പള്ളി നടേശന്‍

"മുഖ്യമന്ത്രി എ.ഡി.ജി.പിക്കെതിരേ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍"

New Update
5345353

കൊല്ലം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Advertisment

ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എ.ഡി.ജി.പി. കണ്ടത് മഹാപാപമായി തോന്നുന്നില്ല. തൃശൂര്‍ പൂരം കലക്കിയതില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് എതിരാണ്. മുഖ്യമന്ത്രി എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എ.ഡി.ജി.പിക്കെതിരേ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. 

അന്‍വറിന്റെ വിമര്‍ശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം. എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകളുണ്ട്. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment