കണ്ണൂര്‍ ഇരിട്ടിയില്‍ പള്ളിമുറ്റത്ത് പുലിയുടെ  കാല്‍പ്പാടുകള്‍; പരിഭ്രാന്തി

തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് സമീപവാസികളാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

New Update
7575

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.

Advertisment

തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് സമീപവാസികളാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വിവരം ഇടവക വികാരി  വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പള്ളി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചില്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

വന്യജീവി കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകിച്ചു. പള്ളിമുറ്റത്ത് പുലിയെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

രണ്ടാഴ്ച മമ്പ് സമീപത്തെ രണ്ട് വീടുകളില്‍ നിന്നും വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു. പുലിയെ നേരില്‍ കണ്ട വീട്ടുടമസ്ഥന്‍ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച് പുലിയെ പിടികൂടാന്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപം  ഉയര്‍ന്നിരുന്നു. അതിനിടെയാണ് വീണ്ടും ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. 

Advertisment