New Update
/sathyam/media/media_files/2024/10/19/pMnlItn3szbAawRzzjG0.jpg)
കണ്ണൂര്‍: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച 54 വയസുകാരന് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. കുടിയാന്‍മല ചെറിയ അരീക്കമല എരുവേശി കോട്ടക്കുന്ന് ഇഞ്ചയില്‍ ഷാജി മാത്യു(54)വിനെയാണ് ശിക്ഷിച്ചത്.
Advertisment
തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ എട്ടിനായിരുന്നു സംഭവം. കുടിയാന്‍മല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us