New Update
/sathyam/media/media_files/Ts01vKksGR1vd65CbJuB.jpg)
കൊല്ലം: മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാറാ(19)ണ് മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.
Advertisment
വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും പ്രസാദുമായി സംഘര്‍ഷമുണ്ടായി.
സംഘര്‍ഷത്തിനിടെ അരുണിനെ പ്രസാദ് കൈയിലിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അരുണിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us