New Update
/sathyam/media/media_files/2024/12/04/yxT8plDNyNUPdhppoX7P.jpg)
ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
വിഷ്ണുവും ഭാര്യയുമായി ഒന്നരവര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം മകനെ ഭാര്യവീട്ടില്‍ ഏല്‍പ്പിക്കാനെത്തിയ വിഷ്ണുവും യുവതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാകുകയും വിഷ്ണുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഹൃദ്രോഗിയായ വിഷ്ണുവിനെ കമ്പിവടികൊണ്ട് അടിക്കുകയും കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us