മാന്നാറില്‍ കണ്ണില്‍ മുളകുപൊടി വിതറി വയോധികന്റെ സ്വര്‍ണമാല കവര്‍ന്നു; പ്രതി ഒളിവില്‍

കുളഞ്ഞിക്കാരാഴ്മ വേളൂര്‍ തറയില്‍ സദാശിവ(74)ന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നത്.

New Update
535353

മാന്നാര്‍: കണ്ണില്‍ മുളകുപൊടി വിതറി വയോധികന്റെ സ്വര്‍ണമാല കവര്‍ന്നു. കൂട്ടംപേരൂര്‍ കുന്നത്തൂര്‍ ക്ഷേത്രത്തിന് സമീപം സദന്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂര്‍ തറയില്‍ സദാശിവ(74)ന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നത്. പരിക്കേറ്റ സദാശിവന്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment

ഇന്നലെ വൈകിട്ട് 7.30ന് ഒറ്റയ്ക്കിരിക്കുമ്പോള്‍ കടയ്ക്കുള്ളിലേക്ക് കയറി വന്നയാള്‍ വാടകമുറി അന്വേഷിക്കുന്നതിനിടെ സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്ന് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment