കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പോലീസുകാരന്‍ റിമാന്‍ഡില്‍

കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

New Update
6466

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന്‍ റിമാന്‍ഡില്‍. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ സന്തോഷ് കുമാറിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഇന്നലെ രാത്രിയാണ് ഇയാളെ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇന്നു രാവിലെയാണ് ഇയാളെ അറസറ്റ് ചെയ്തത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ ടൗണിലെ എന്‍.കെ.ബി.ടി. പമ്പില്‍ പ്രതി ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പെട്രോള്‍ അടിച്ചതിനു ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരന്‍ പള്ളിക്കുളം സ്വദേശി അനില്‍ ബാക്കികൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. 

ഇതോടെ അനിലിനെ ഇടിച്ചിട്ട ശേഷം സന്തോഷ് കുമാര്‍ വാഹനമോടിച്ച് പോകുകയുമായിരുന്നു. ബോണറ്റില്‍ പിടിച്ചുകിടന്ന അനിലുമായി മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തോളം കാര്‍ ഓടിച്ചുപോകുകയായിരുന്നു. 

Advertisment