തലശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച്  പത്താം ക്ലാസുകാരന് ദാരുണാന്ത്യം

മുഹമ്മദ് നബ്ഹാനാ(15)ണ് മരിച്ചത്.

New Update
42424222

തലശേരി: തലശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന്‍ മരിച്ചു. തലശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നബ്ഹാനാ(15)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എടക്കാട് ഹസന്‍ മുക്കിലെ റിസ്‌വാന്‍ പരിക്കേറ്റ് തലശേരി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

തലശേരിക്കടുത്ത് കൊളശേരി അണ്ടര്‍ പാസിന് സമീപത്താണ് അപകടം.  വടക്കുമ്പാട് കൂളി ബസാറിലെ ഹംദില്‍ ടി.പി നവാസിന്റെയും, എം. റജുലയുടെയും മകനാണ് നബ്ഹാന്‍. സഹോദരങ്ങള്‍: നദ, നദ്‌റാന്‍.

Advertisment