/sathyam/media/media_files/2024/11/11/4eDNvUzEzYC18zgfMKpj.jpg)
ആലപ്പുഴ: സ്‌കൂളില്‍നിന്ന് വിനോദസഞ്ചാരത്തിന് പോയ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ടൂര്‍ പാക്കേജ് ഏജന്‍സിക്കെതിരേ പരാതിയുമായി മാതാപിതാക്കള്‍. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പുന്നപ്രയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പോയ കുട്ടികളില്‍ ചിലര്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവുമുണ്ടായെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കുട്ടികളുമായി വിനോദസഞ്ചാരത്തിന് പോയത്. ടൂര്‍ കരാര്‍ എടുത്തവര്‍ തയാറാക്കിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
മടക്കയാത്രയില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികളാണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പറഞ്ഞു. ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ചില സ്ഥലങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് തിരികെ വരേണ്ടിയും വന്നു. ടൂര്‍ പാക്കേജ് ഏജന്‍സിയുടെ വീഴ്ചയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us