/sathyam/media/media_files/2025/05/14/nDrfr5C8JuLrPMST8CFT.jpg)
മലപ്പുറം: ബസ് ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി. വഴിക്കടവ് സ്വദേശി അലന്‍ തോമസിനെയാണ് ബസ് ക്ലീനര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബസിന്റെ ക്ലീനര്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളുരു-പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം. ബംഗളുരുവില്‍ നിന്ന് പന്ത്രണ്ടാം തീയതി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ബസിലാണ് സംഭവം. നിലമ്പൂരിലേക്കുള്ള യാത്രക്കാരനായിരുന്നു അലന്‍ തോമസ്.
യാത്രക്കിടെ പുലര്‍ച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാന്‍ ബസ് നിര്‍ത്തണമെന്ന് അലന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്ലീനര്‍ അനീഷ് അതിന് വഴങ്ങിയില്ല. എന്നാല്‍ മൂത്രശങ്ക രൂക്ഷമായതോടെ ബസ് നിര്‍ത്തണമെന്ന് അലന്‍ വീണ്ടും ആവശ്യപ്പെട്ടതോടെ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലന്‍ പറഞ്ഞു.
പിന്നീട് ഡ്രൈവര്‍ സ്വമേധയാ ബസ് നിര്‍ത്തിക്കൊടുക്കുകയായിരുന്നു. തുടര്‍ന്ന് 7:30ന് നിലമ്പൂരില്‍ ബസ് എത്തുകയും അലന്‍ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്ലീനര്‍ അനീഷ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും അലന്‍ പറഞ്ഞു. ക്ലീനറുടെ ആക്രമണത്തില്‍ നിലത്ത് വീണ അലനെ ഇയാള്‍ വീണ്ടും മര്‍ദിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us