മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയെ  ക്രൂരമായി മര്‍ദ്ദിച്ചു; മകന് ആറര വര്‍ഷം തടവ്

കുറത്തികാട് കുഴിക്കാല വടക്കതില്‍ തടത്തില്‍ പ്രദീപിനെയാണ് ജഡ്ജി പി.ബി. അമ്പിളി ചന്ദ്രന്‍ ശിക്ഷിച്ചത്. 

New Update
3535

ആലപ്പുഴ: മാവേലിക്കരയില്‍  മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച മകന് ആറര വര്‍ഷം തടവും 26,000 രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അസി. സെഷന്‍സ് കോടതി. 

Advertisment

കുറത്തികാട് കുഴിക്കാല വടക്കതില്‍ തടത്തില്‍ പ്രദീപിനെയാണ് ജഡ്ജി പി.ബി. അമ്പിളി ചന്ദ്രന്‍ ശിക്ഷിച്ചത്. 

2023 ഓഗസ്റ്റ് ഏഴിനാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാതാവ്  നല്‍കിയ പരാതിയില്‍ കുറത്തികാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ് കുമാര്‍ ഹാജരായി.

Advertisment