/sathyam/media/media_files/2024/12/22/vvkHAMagwWtgCY76rZGE.jpg)
ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 60 ശതമാനം സീറ്റ് ബി.ജെ.പിക്ക് നേടാനാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 60 ശതമാനം സീറ്റ് ബി.ജെ.പിക്ക് നേടാനാകും. വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാന കണക്കൊന്നും ആരും നോക്കില്ല. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും ഞാന്‍ കൈകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഞാന്‍ ഈ തൊഴിലിന് വന്ന ആളല്ല.
ഒരിക്കലും രാഷ്ട്രീയമുണ്ടാകില്ലെന്ന് കരുതിയ ആളാണ് ഞാന്‍. എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോഴാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. ഞാന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്. അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us